ഈ പേജിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ ഇംഗ്ലീഷ് പതിപ്പായിരിക്കും ആധികാരികമായി കണക്കാക്കുക.
വിദ്യാഭ്യാസം മാത്രം
സാമ്പത്തിക വിപണികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിദ്യാഭ്യാസമാണ് ബ്രേക്ക്ഔട്ട് ഇന്റർനാഷണൽ അക്കാദമി നൽകുന്നത്. ഈ വെബ്സൈറ്റിലും ഞങ്ങളുടെ ക്ലാസുകളിലും പഠനസാമഗ്രികളിലും സോഷ്യൽ മീഡിയയിലുമുള്ള എല്ലാ ഉള്ളടക്കവും വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമുള്ളതാണ്.
ഞങ്ങൾ പറയുന്നതോ പ്രസിദ്ധീകരിക്കുന്നതോ ആയ യാതൊന്നും നിക്ഷേപ ഉപദേശമോ, ഏതെങ്കിലും സെക്യൂരിറ്റി, കറൻസി, കമ്മോഡിറ്റി, ഇൻഡെക്സ് അല്ലെങ്കിൽ മറ്റ് സാമ്പത്തിക ഉൽപ്പന്നം വാങ്ങാനോ വിൽക്കാനോ കൈവശം വെക്കാനോ ഉള്ള ശുപാർശയോ ടിപ്പോ സിഗ്നലോ അല്ല. ഞങ്ങൾ ആരുടെയും പണം കൈകാര്യം ചെയ്യുന്നില്ല, ആർക്കും വേണ്ടി ട്രേഡ് ചെയ്യുന്നില്ല, പോർട്ട്ഫോളിയോ സേവനങ്ങളോ അക്കൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങളോ നൽകുന്നുമില്ല.
ബ്രേക്ക്ഔട്ട് ഇന്റർനാഷണൽ അക്കാദമി, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (Securities and Exchange Board of India – SEBI) ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായോ റിസർച്ച് അനലിസ്റ്റായോ മറ്റേതെങ്കിലും നിലയിലോ രജിസ്റ്റർ ചെയ്തിട്ടില്ല.
ട്രേഡിംഗിൽ ഉയർന്ന നഷ്ടസാധ്യതയുണ്ട്
സാമ്പത്തിക വിപണികളിലെ ട്രേഡിംഗ്, പ്രത്യേകിച്ച് ലിവറേജ് ഉപയോഗിച്ചോ ഡെറിവേറ്റീവുകളിലോ ഉള്ള ട്രേഡിംഗ്, ഉയർന്ന തോതിലുള്ള റിസ്ക് ഉള്ളതാണ്; അത് എല്ലാവർക്കും അനുയോജ്യവുമല്ല. ട്രേഡ് ചെയ്യുന്ന പണത്തിന്റെ ഒരു ഭാഗമോ മുഴുവനോ നിങ്ങൾക്കു നഷ്ടപ്പെടാം; ചില ഉൽപ്പന്നങ്ങളിൽ നിങ്ങൾ ഡെപ്പോസിറ്റ് ചെയ്ത തുകയെക്കാൾ കൂടുതൽ നഷ്ടപ്പെടാം. നഷ്ടപ്പെട്ടാൽ താങ്ങാനാവാത്ത പണം ഉപയോഗിച്ച് ഒരിക്കലും ട്രേഡ് ചെയ്യരുത്.
ഒരു കോഴ്സിനും മെന്ററിനും രീതിക്കും സിസ്റ്റത്തിനും ലാഭം ഉറപ്പുനൽകാൻ കഴിയില്ല. ഉറപ്പായതോ നിശ്ചിതമോ ആയ റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ആരോടും ജാഗ്രത പാലിക്കുക.
ഉദാഹരണങ്ങൾ ചിത്രീകരണങ്ങളാണ്
ഈ വെബ്സൈറ്റിലും ഞങ്ങളുടെ ക്ലാസുകളിലും ഉപയോഗിക്കുന്ന ചാർട്ടുകൾ, സാഹചര്യങ്ങൾ, ഉദാഹരണങ്ങൾ എന്നിവ, “ഒരു ബ്രേക്ക്ഔട്ടിന്റെ ഘടന” എന്ന ചിത്രീകരണം ഉൾപ്പെടെ, പഠിപ്പിക്കാനായി ലളിതമാക്കിയ ഉദാഹരണങ്ങളാണ്. അവ പ്രവചനങ്ങളല്ല; ഏതെങ്കിലും യഥാർത്ഥ ട്രേഡിന്റെ ഫലം അവ വിവരിക്കുന്നില്ല; എന്തെങ്കിലും നടപടിയെടുക്കാനുള്ള സിഗ്നലുമല്ല. മാർക്കറ്റ് മുമ്പ് എങ്ങനെ നീങ്ങി എന്നതിൽ നിന്ന്, ഇനി എന്തു സംഭവിക്കുമെന്ന് അറിയാനാവില്ല.
തീരുമാനങ്ങൾ നിങ്ങളുടെ സ്വന്തം
പഠിക്കുന്ന കാര്യങ്ങൾ കൊണ്ട് നിങ്ങൾ എന്തു ചെയ്യുന്നു എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ട്രേഡ് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കുക, നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും അവയിലെ ചെലവുകളും മനസ്സിലാക്കുക, വ്യക്തിപരമായ ഉപദേശം ആവശ്യമെങ്കിൽ SEBI-യിൽ രജിസ്റ്റർ ചെയ്ത ഒരു ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുടെ ഉപദേശം തേടുക.
ട്രേഡിംഗ് പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള ഇന്ത്യൻ ചട്ടങ്ങൾ
ഇന്ത്യയിലെ താമസക്കാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (Reserve Bank of India – RBI) SEBI-യുടെയും ചട്ടങ്ങൾ പാലിക്കണം. വിദേശനാണ്യ വിനിമയ മാനേജ്മെന്റ് നിയമം (Foreign Exchange Management Act) അനുസരിച്ച്, ഇന്ത്യയിലെ താമസക്കാർക്ക് വിദേശനാണ്യ (ഫോറെക്സ്) ഉൽപ്പന്നങ്ങളിൽ ട്രേഡ് ചെയ്യാൻ കഴിയുന്നത് നിയമം അനുവദിക്കുന്ന രീതിയിൽ, അംഗീകൃത വ്യക്തികൾ (authorised persons) വഴി, അംഗീകാരമുള്ള ഇന്ത്യൻ എക്സ്ചേഞ്ചുകളിൽ മാത്രമാണ്. ഫോറെക്സ് ഇടപാടുകൾ നടത്താനോ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിപ്പിക്കാനോ അനുമതിയില്ലാത്ത സ്ഥാപനങ്ങളുടെ ഒരു അലർട്ട് ലിസ്റ്റ് (Alert List) RBI പ്രസിദ്ധീകരിക്കുന്നുണ്ട്. ഏതെങ്കിലും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനു മുമ്പ് ഈ ലിസ്റ്റ് പരിശോധിക്കുക; അനധികൃത പ്ലാറ്റ്ഫോമുകളിലേക്ക് പണം അയയ്ക്കരുത്. ഏതെങ്കിലും ബ്രോക്കറെയോ ട്രേഡിംഗ് പ്ലാറ്റ്ഫോമിനെയോ ഞങ്ങൾ ശുപാർശ ചെയ്യുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല; അവരിൽ നിന്ന് ഞങ്ങൾ പണം കൈപ്പറ്റുന്നുമില്ല.
മൂന്നാം കക്ഷി ലിങ്കുകൾ
ഈ വെബ്സൈറ്റിൽ സോഷ്യൽ മീഡിയ പോലുള്ള മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടായേക്കാം. അവയിലെ ഉള്ളടക്കത്തിനോ അവയുടെ സ്വകാര്യതാ രീതികൾക്കോ ഞങ്ങൾ ഉത്തരവാദികളല്ല.
സംശയങ്ങൾ
ഇവിടെ പറഞ്ഞിരിക്കുന്ന എന്തെങ്കിലും വ്യക്തമല്ലെങ്കിൽ, breakoutintlacademy@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കുക, അല്ലെങ്കിൽ +91 99662 65000 എന്ന നമ്പറിൽ വിളിക്കുക.